ബെംഗളൂരു: സ്വാതന്ത്ര്യ ദിനാവധി, ഓണം അവധി എന്നിവയെ തുടർന്നുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കുള്ള സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക-കേരള ആർടിസികൾ. കർണാടക ആർടിസി സ്വാതന്ത്ര്യ ദിന അവധി പ്രമാണിച്ച് 8 സർവീസുകളും കേരള ആർടിസി ഓണത്തോടനുബന്ധിച്ച് 10 സർവീസുകളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുമെന്ന് ഇരു ആർടിസികളും അറിയിച്ചു.
കർണാടക ആർടിസി (ഓഗസ്റ്റ് 11 ന്)
ബെംഗളൂരു – എറണാകുളം: രാത്രി 8.38, 8.48, 9.10 (ഐരാവത് ക്ലബ് ക്ലാസ്).
ബെംഗളൂരു – തൃശ്ശൂർ: രാത്രി 9.28 (ഐരാവത് ക്ലബ് ക്ലാസ്)
ബെംഗളൂരു – പാലക്കാട്: രാത്രി 9.40 (ഐരാവത് ക്ലബ് ക്ലാസ്)
മൈസൂരു – എറണാകുളം: രാത്രി 9.28 (ഐരാവത് ക്ലബ് ക്ലാസ്)
മൈസൂരു – കോഴിക്കോട്: രാത്രി 9.28 (ഐരാവത് ക്ലബ് ക്ലാസ്)
കേരള ആർടിസി(ഓഗസ്റ്റ് 24, 25, 26, 27 തിയതികളില്‍)
ബെംഗളൂരു – ചെറുപുഴ: രാത്രി 10 (സൂപ്പർ എക്‌സ്പ്രസ്)
ബെംഗളൂരു – കണ്ണൂർ: രാത്രി 8.32 (സൂപ്പർ ഡീലക്‌സ്), 9.32 (സൂപ്പർ എക്‌സ്പ്രസ്)
ബെംഗളൂരു – കോഴിക്കോട്: വൈകിട്ട് 3.36, രാത്രി 7.46 (സൂപ്പർ ഡീലക്‌സ്), രാത്രി 8.16 (സൂപ്പർ എക്‌സ്പ്രസ്).
ബെംഗളൂരു – തൃശ്ശൂർ: രാത്രി 7.14 (സൂപ്പർ ഡീലക്‌സ്)
ബെംഗളൂരു – എറണാകുളം: വൈകിട്ട് 5.30 (സൂപ്പർ ഡീലക്‌സ്)
ബെംഗളൂരു- കോട്ടയം: വൈകിട്ട് 6.11 (സൂപ്പർ ഡീലക്‌സ്)
ബെംഗളൂരു – തിരുവനന്തപുരം: വൈകിട്ട് 6.03 (സൂപ്പർ ഡീലക്‌സ്)

Post a Comment