ട്രെയിനില്‍ നിന്ന് ചാടിയിറങ്ങി, ആലുവയില്‍ യാത്രികന്‍റെ കൈ അറ്റു


ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ചാടിയിറങ്ങുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് വയോധികന്‍റെ കൈ അറ്റു.കോഴിക്കോട് ചേവായൂർ പറമ്പിൽ ശ്രീ പദം ശശിധരൻ എന്നയാളാണ് ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നിറങ്ങാൻ ശ്രമിക്കുമ്പോൾ വീണ് അപകടത്തിൽപ്പെട്ടത്.

ഉച്ചയ്ക്ക് രണ്ടരയോടെ ആലുവ റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു സംഭവം മകളും മരുമകനും ചേർന്ന് ഇയാളെ ട്രെയിനിൽ കയറ്റി വെട്ടെങ്കിലും ട്രെയിൻ ഓടിത്തുടങ്ങിയതോടെ ചാടി ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഒരു കൈ പൂർണമായി അറ്റുപോയി. ആര്‍പിഎഫ് സംഘം ഉടനെത്തി പരുക്കേറ്റയാ‍ളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post