കളിത്തോക്കുകളുമായി ട്രെയിനിൽ കയറി ഭീഷണി മുഴക്കിയ 4 മലയാളി യുവാക്കൾ തമിഴ്‌നാട്ടിൽ അറസ്റ്റിൽ. മലപ്പുറം സ്വദേശി അമീൻ ഷെരീഫ് (19), കണ്ണൂർ സ്വദേശി അബ്‌ദുൽ റസീക് (24), പാലക്കാട് സ്വദേശി ജപൽ ഷാ (18), കാസർകോട് സ്വദേശി മുഹമ്മദ് (20) എന്നിവരാണ് അറസ്റ്റിലായത്.
പാലക്കാട് – തിരുച്ചെണ്ടുർ പാസഞ്ചർ ട്രെയിനിലാണ് സംഭവം. കൊടൈക്കനാൽ റോഡ് സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. കളിത്തോക്കിൽ ബുള്ളറ്റ് നിറയ്‌ക്കുന്നത് പോലെ കാണിക്കുകയായിരുന്നു പ്രതികള്‍. ഇതുകണ്ട യാത്രക്കാർ ഭയപ്പെട്ട് കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടപടി.

Post a Comment