ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ സസ്പെൻഡ് ചെയ്തു. സ്റ്റേഷൻ മാസ്റ്റർ കെ
എസ് വിനോദ് ആണ് സസ്പെൻഷനിലായത്. ട്രെയിൻ കോച്ചുകളുടെ ഷണ്ടിങ്ങിൽ പിഴവ്
സംഭവിച്ചതിനാൽ ട്രെയിനുകൾ വൈകി എന്ന കാരണത്താലാണ് നടപടി. ഷണ്ടിങ്ങിനിടെ
ആലപ്പുഴ സ്റ്റേഷനിലെ മൂന്നു ട്രാക്കിലും കോച്ചുകൾ ഇട്ടതിനാൽ ട്രെയിനുകൾക്ക്
ട്രാക്കിലേക്ക് പ്രവേശിക്കാനായില്ല. ഷണ്ടിങ്ങിന്റെ സമയത്ത് ലെവൽ ക്രോസ്
അടച്ചില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. ഇതോടെ ധൻബാദ് എക്സ്പ്രസ് ഒന്നര
മണിക്കൂർ വൈകുകയും, ഏറനാട്, എറണാകുളം പാസഞ്ചർ പിടിച്ചിടുകയും, ആലപ്പുഴ
വഴിയുള്ള ട്രെയിനുകൾ വൈകുകയും ചെയ്തു.
‘ട്രെയിൻ കോച്ചുകളുടെ ഷണ്ടിങ്ങിൽ പിഴവ്’ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ സസ്പെൻഡ് ചെയ്തു
News Desk
0

Post a Comment