അഞ്ച് വയസുള്ള മകളുമായി പുഴയിൽ ചാടിയ യുവതി മരിച്ചു

അഞ്ച് വയസുള്ള മകൾ ദക്ഷയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്.


വയനാട്: അഞ്ച് വയസുള്ള മകളുമായി കുഞ്ഞുമായി വെണ്ണിയോട് പുഴയിൽ ചാടിയ യുവതി മരിച്ചു. വയനാട് വെണ്ണിയോട് പാത്തിക്കൽ അനന്തഗിരിയിൽ ദർശന ആണ് മരിച്ചത്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് കുഞ്ഞുമായി ദർശന പുഴയിൽ ചാടിയത്. പുഴയില്‍ മുങ്ങിതാഴ്ന്ന ദര്‍ശനയെ നാട്ടുകാരാണ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. വിഷം ഉള്ളിൽ ചെന്ന നിലയിലായിരുന്നു ദർശന. അഞ്ചുവയസുകാരി മകള്‍ ദക്ഷയ്ക്കായി നാളെ രാവിലെ പുഴയില്‍ തെരച്ചില്‍ പുനരാരംഭിക്കും. പാത്തിക്കല്‍ സ്വദേശി ഓംപ്രകാശിന്റെ ഭാര്യയാണ് ദര്‍ശന.

Post a Comment

Previous Post Next Post