കോഴിക്കോട്: എന്‍. ഐ.ടി. കേന്ദ്രീകരിച്ച് എം.ഡി.എം.എ. വില്‍പ്പന നടത്തുന്ന മലപ്പുറം കോട്ടപ്പുറം കര്യംപറമ്പത്ത് വീട്ടില്‍ ശിഹാബുദ്ദീന്‍ (45) പിടിയില്‍. വാഹനപരിശോധനയ്ക്കിടെ ഡാന്‍സഫും ചേവായൂര്‍ പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. വാഹനത്തില്‍നിന്നും ഇയാളുടെ ചേവായൂരിലെ ഫ്‌ലാറ്റില്‍നിന്നുമായി 300 ഗ്രാമോളം എം.ഡി.എം.എ. കണ്ടെത്തി.
ഗള്‍ഫിലായിരുന്ന ശിഹാബുദ്ദീന്‍, ജോലിനിര്‍ത്തി നാട്ടിലെത്തിയതിനുശേഷം മയക്കുമരുന്നുവില്‍പ്പനയിലേക്ക് തിരിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവില്‍നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നിരുന്നത്.

Post a Comment